Monday, 14 January 2008

Vyasa's story (Malayalam & English)

Stories from Bhagavatham

1. Vyasa composes Bhagavatham

The great sage Vasishtha was the son of Brahma. He was a great scholar. Sage Parashara was the grandson of Vasishtha. He too was a great Scholar. A son was born to Parashara in Sathyavathi. Initially he was known as Krishna Dwaipayana. This boy later became famous as Veda Vyasa.
The Vedas are the treasure chests of knowledge. These existed even before Vyasa. However, they were not properly organized. Thousands of hymns existed only in the memory of few scholars. Nobody knew the whole thing. Those who knew rarely liked to share it with others. With a lot of effort Vyasa managed to compile these. He then sorted these into four categories, called Rigveda, Yajurveda, Samaveda and Adharvaveda.
Preserving these and transmitting to the next generations also was a problem, as writing was not in vogue. Hence Vyasa taught each Veda to one disciple each. They, in turn, taught their part to their disciples.
Besides the Vedic hymns, called Manthras or spells, there were many more verses, giving interpretations to them. These were also compiled, edited, sorted and taught by Vyasa. He named them Aaranyakaas, Upanishads and Bbrahmanas.
The ideas contained in Vedas were too sophisticated for the ordinary people. For them there were numerous stories circulating through skillful storytellers. These were called Puranas or epics.
Vyasa compiled these and grouped them into seventeen separate sets. The disciples of Vyasa who learnt these regularly organized sessions for telling them to willing listeners. These story sessions became very popular in Kali Yug.
Vyasa composed an eighteenth Purana, called Mahaabharatha. Never has anybody composed a greater literary work. It is often called the fifth Veda too.
Curiously enough, even after achieving such great tasks, Vyasa was not satisfied. He was very moody and thinking that there is some shortcoming in his achievements.
While he was depressed about this the great sage Narada visited him. Vyasa was immensely delighted, as he believed that this great man had solution for every problem.
“Great man,” asked Narada, “why do you look so depressed? Something seems to be bothering you!”
Vyasa replied, after paying due respects, “The very sight of holy men like you is enough for curing any suffering for men of this world. However, I have to confess that I am depressed. I have a feeling that what I did is not complete and hence I don’t get peace of mind at all. Please tell me if there is something seriously missing in my works.”
“Well! Your performance is stupendous,” said Narada. “However, most of it is food for thought only. Mahabharatha too, is not capable of providing peace of mind. In fact it acts the other way. There is only one thing that can appease one’s mind. Story of the God himself. Tell His stories by narrating His actions in the numerous incarnations taken through the ages. This will create deep devotion. That is the best medicine to cure all ailments due to worldly botherations. I have heard these stories in detail from Brahma, my Father. I shall tell you the same so that you can spread it in the world.”
Then Narada told him the Story of Lord Vishnu in detail. He composed Sreemad Bhagavatha based on these stories. He passed it on, as was his habit, to his disciples.
Vyasa had a son, Suka, whom he had obtained as a result of rigorous penance and prayers for several years. He was full of virtues and was a great scholar too. However, he was a great ascetic too. He took no iterest in anything in this world; not even in the great works of his father. There is one incident proving this trend in Suka. Once, as was his habit, he was going aimlessly somewhere. He was stark naked. Vyasa followed him. On the way there was a lake and several young women where taking bath there. They were not at all vexed about there attire while the young man passed them. However when Vyasa passed them, they suddenly felt ashamed and covered themselves with clothes.
Vyasa asked them, “Tell me ladies, you did not bother when my son passed you, although he was young and naked. However, you reacted when you saw me, who is an old man.”
The women replied, “Your son has no differentiation in his mind like men and women. Whereas you still have such considerations.”
Vyasa was worried about his son. Once anybody takes birth as huma being on the Earth he has to go through all the essential phases of life to fulfill the purpose of birth. Family life is a very important phase. Moreover, such a clear intelligence like that of Suka should not be wasted. It should become useful to the rest of the world. Vyasa was thinking of ways to mend the ways of his son. Once he had an idea.
While the Master was teaching Bhagavatha to his disciples, Suka passed by, he asked the disciples to recite one of the verses loudly. It registered on the mind of the great ascetic. He paused till that verse was complete. He went away without saying anything. However, he returned soon. Vyasa’s disciples repeated the loud recital, this time another verse. The effect was mirraculous. Suka came near Vyasa. After prostrating, he requested, “Father, please teach me the whole thing.”
Vyasa agreed to do so on one condition. “You should tell the story at least once to oters.” The young man agreed. Thus Suka learnt Bhagavatham from his father. Soon he kept his word too.
While King Pareekshith of Hasthinapur was observing pennance in preparation to his imminent death, Suka reached the place. He recited entire Bhagavatha for the benefit of the king, all the sages, holymen and others assembled there.
Some of the men who were present there, like Sootha the celebrated story teller, learnt the great story and later narrated it to large number of listeners.
Even now, narrating Bhagavatham is considered the best method of spreading love and devotion for the Lord.

ഭാഗവതകഥകള്‍1. വ്യാസന്‍ ഭാഗവതം രചിക്കുന്നുബ്രഹ്മാവിന്റെ പുത്രനാണു വസിഷ്ഠന്‍. പണ്ഡിതനായ മഹാമുനി. അദ്ദേഹത്തിന്റെ പുത്രന്റെ പുത്രനാണു പരാശരന്‍ എന്ന മഹര്‍ഷി. പരാശരനു സത്യവതിയില്‍ ഉണ്ടായ പുത്രന്‍ കൃഷ്ണദ്വൈപായനന്‍. ഈ കുട്ടി പിന്നീടു വേദവ്യാസന്‍ എന്ന പേരില്‍ പ്രസിദ്ധനായി.വേദങ്ങള്‍ അറിവിന്റെ കലവറയാണു. വ്യാസനു മുമ്പുതന്നെ വേദങ്ങളുണ്ടായിരുന്നു പക്ഷെ, അവയൊക്കെ പല പണ്ഡിതന്മാരുടെ ഓര്‍മ്മയില്‍ മാത്രമൊതുങ്ങിയിരുന്നു. അന്നു്‌ എഴുത്തുവിദ്യ ഉണ്ടായിരുന്നില്ല. വ്യാസന്‍ ഈ സൂക്തങ്ങളെല്ലാം ശേഖരിച്ചു നാലു ശാഖകളായി ഓരോന്നും തന്റെ ഓരോ ശിഷ്യന്മാരെ പഠിപ്പിച്ചു.ഇനം തിരിച്ചു; ഋഗ്വേദം, യജുര്‍വേദം,സാമവേദം, അഥര്‍വ്വവേദം.വേദങ്ങളുടെ ഉള്ളടക്കം വിശദീകരിക്കുന്ന ഒരുപാടു സൂക്തങ്ങള്‍ വേറേയുമുണ്ടു. അവയ്ക്കു പേര്‍ ഉപനിഷത്തുകള്‍, ആരണ്യകങ്ങള്‍, ബ്രാഹ്മണങ്ങള്‍ എന്നൊക്കെയാണു. വ്യാസന്‍ ഇവയും ശേഖരിച്ചു തരം തിരിച്ചു, ശിഷ്യന്മാര്‍ക്കു പറഞ്ഞുകൊടുത്തു. അവരും അവരുടെ ശിഷ്യന്മാരും അവ പ്രചരിപ്പിച്ചു.വേദതത്വങ്ങള്‍ സാമാന്യബുദ്ധി മാത്രമുള്ളവര്‍ക്കു മനസ്സിലാക്കുവാന്‍ പ്രയാസമാണു. ആ തത്വങ്ങള്‍ കേട്ടിരിക്കാന്‍ രസമുള്ള കഥകള്‍ വഴി പ്രചരിപ്പിച്ചു പോന്നു. ഈത്തരം കഥകളെ പുരാണങ്ങളെന്നു വിളിച്ചിരുന്നു. ഈവിധം പതിനേഴു പുരാണങ്ങളാണു ര്‍മഫറഫഅന്നുണ്ടായിരുന്നതു്‌. വ്യാസന്‍ അവയും ശേഖരിച്ചു തെറ്റുകള്‍ തിരുത്തി ശിഷ്യന്മാര്‍ വഴി പ്രചരിപ്പിച്ചു. കേള്‍ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കുവേണ്ടി കഥാസത്രങ്ങളും, യജ്ഞങ്ങളും നടത്തുന്നതു പതിവായി. വ്യാസന്‍ പുതിയൊരു പുരാണം രചിക്കുകയും ചെയ്തു. അതാണു മഹാഭാരതം. ലോകം കണ്ട ഏറ്റവും മഹത്തായ സാഹിത്യരചനയാണു മഹാഭാരതം. അഞ്ചാമത്തെ വേദം എന്നുപോലും മഹാഭാരതം വാഴ്ത്തപ്പെട്ടു. ഇത്രയെല്ലാം നല്ല കാര്യങ്ങള്‍ ചെയ്തിട്ടും വ്യാസനു തൃപ്തിയായില്ലത്രേ. താന്‍ ചെയ്തതില്‍ എന്തോ കുറവുണ്ടെന്നൊരു തോന്നല്‍. ആ ചിന്തമൂലം മൗനിയായി കഴിയുന്നതിനിടയില്‍ ഒരിക്കല്‍ ദേവര്‍ഷി നാരദന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. "മഹാത്മന്‍, അങ്ങു്‌ ആകെ ചിന്താഗ്രസ്തനാണല്ലോ!" നാരദന്‍ ചോദിച്ചു, "എന്താണു കാരണം?"നാരദനെ കണ്ടതിലുള്ള സന്തോഷം ഒട്ടും മറച്ചു വയ്ക്കാതെ വ്യാസന്‍ പറഞ്ഞു, "മഹാത്മന്‍, അവിടുത്തേപ്പോലുള്ളവരുടെ ദര്‍ശനം തന്നെ ജനങ്ങളുടെ വൈഷമ്യങ്ങള്‍ ഇല്ലാതാക്കും. ഞാന്‍ വലിയൊരു ചിന്താക്കുഴപ്പത്തിലാണു. ജനനന്മയ്ക്കുതകുന്ന കുറെക്കാര്യങ്ങള്‍ എന്റെ ബുദ്ധിക്കൊത്തവിധം ചെയ്തുതീര്‍ത്തു. ഏന്നിട്ടും മനസ്സിനു ശാന്തി ലഭിച്ചിട്ടില്ല. എന്താണതിനു കാരണം? ഏനിക്കെന്തെങ്കിലും തെറ്റുപറ്റിയോ? അതോ ഞാന്‍ ചെയ്യേണ്ടതായി വല്ലതും ബാക്കിയുണ്ടോ?""ഉണ്ടു്‌, പറയാം. അങ്ങു ചെയ്തതെല്ലാം മഹത്തായ കാര്യങ്ങളാണു. പ്രപഞ്ചമുള്ള കാലം മുഴുവന്‍ അങ്ങയുടെ പ്രശസ്തി നിലനില്‍ക്കാന്‍ അങ്ങു ചെയ്തതില്‍ ഒരു കാര്യം തന്നെ ധാരാളമാണു. മുക്തിമാര്‍ഗ്ഗവും അങ്ങേയ്ക്കുവേണ്ടി തുറന്നു കഴിഞ്ഞു. പക്ഷേ മനഃസുഖം വേദസാരം കൊണ്ടോ അതിന്റെ വ്യാഖ്യാനങ്ങള്‍ കൊണ്ടോ ലഭിക്കുകയില്ല. അതിനുള്ള മാര്‍ഗ്ഗം ഭഗവദ്ഭക്തി മാത്രമാണു്‌. ഭഗവാന്റെ കഥകള്‍ മാത്രം വിസ്തരിച്ചു പറയൂ. അപ്പോള്‍ ശാന്തി ലഭിക്കും."പിന്നീടു ദേവര്‍ഷി താന്‍ സ്വപിതാവായ ബ്രഹ്മാവില്‍ നിന്നും പഠിച്ച ജഗദീശ്വരന്റെ കഥകള്‍ വ്യാസനു പറഞ്ഞുകൊടുത്തു. വ്യാസന്‍ ആ കഥകള്‍ സമാഹരിച്ചു ശ്രീമദ്ഭാഗവതം രചിച്ചു. അതും തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു.വ്യാസന്‍ വളരെക്കാലം തപസ്സനുഷ്ഠിച്ചു നേടിയ ഒരു പുത്രനുണ്ടായിരുന്നു, ശുകന്‍. സര്‍വ്വഗുണസമ്പന്നനും തികഞ്ഞ ജ്ഞാനിയുമായിരുന്നു ശുകന്‍. ഭൗതികപ്രപഞ്ചത്തിലെ യാതൊന്നിനോടും അദ്ദേഹത്തിനു താല്‍പ്പര്യമുണ്ടായിരുന്നില്ല; പിതാവു പഠിപ്പിച്ചുപോന്ന ആത്മീയകാര്യങ്ങളോടു പോലും. തികഞ്ഞ വൈരാഗിയായി വളരെ ചെറുപ്പത്തില്‍ തന്നെ ആ ബ്രഹ്മചാരി. ഒരിക്കല്‍ പ്രത്യേകിച്ചു ലക്ഷ്യമൊന്നുമില്ലാതെ, നനായി എങ്ങോട്ടോ പോകുന്ന പുത്രന്റെ പിന്നാലെ വ്യാസനും പുറപ്പെട്ടു. വഴിയില്‍ ഒരു തടാകത്തില്‍ കുളിച്ചു കൊണ്ടിരുന്ന സ്ത്രീകള്‍ക്കു ശുകനെക്കണ്ടിട്ടു ഭാവഭേദമൊന്നുമുണ്ടായില്ല. പക്ഷേ വ്യാസനെക്കണ്ടയുടന്‍ അവര്‍ നാണിച്ചു വസ്ത്രങ്ങള്‍ എടുത്തുടുത്തു. വ്യാസന്‍ അവരോടു ചോദിച്ചു, "ചെറുപ്പക്കാരനും സുന്ദരനുമായ എന്റെ പുത്രനെ കണ്ടിട്ടു നിങ്ങള്‍ക്കു യാതൊരു ലല്‍ക്കയുമുണ്ടായില്ല. വൃദ്ധനും വിരൂപനുമായ എന്നെക്കണ്ടിട്ടു നാണിക്കാനെന്തേ?"സ്ത്രീകള്‍ പറഞ്ഞു, "അവിടുത്തേയ്ക്കു സ്ത്രീപുരുഷഭേദഭാവവും മറ്റും ഇനിയും മാറിയിട്ടില്ല. അങ്ങയുടെ പുത്രനാകട്ടെ, ആ വക ഭാവങ്ങളൊന്നുമില്ല. ഏല്ലാറ്റിനേയും അദ്ദേഹം ഒരുപോലെ കാണുന്നു."മകന്‍ ഈവിധം വൈരാഗിയായതില്‍ വ്യാസനു വലിയ ദുഃഖമുണ്ടായി. മനുഷ്യനായി ജനിച്ചാല്‍ ഗൃഹസ്തനായി കുറെക്കാലമെങ്കിലും ജീവിക്കണം. ഏങ്കിലേ ജന്മം കോണ്ടുള്ള ലക്ഷ്യമെല്ലാം പൂര്‍ത്തിയാകൂ. മാത്രമല്ല ശ്രീശുകനേപ്പോലെ വിരക്തി വന്നാല്‍ ഇത്രയും തെളിഞ്ഞ ബുദ്ധി മറ്റാര്‍ക്കും പ്രയോജനപ്പെടാതെ പോകും. ഇതിലായിരുന്നു മഹാനായ ആ പിതാവിനു ഏറെ കുണ്ഠിതം.ഒരു ദിവസം അദ്ദേഹത്തിനൊരു ബുദ്ധി തോന്നി. അദ്ദേഹം ശിഷ്യന്മാര്‍ക്കു ഭാഗവതം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ശുകന്‍ അതുവഴി എങ്ങോട്ടോ പോയി. ഭാഗവതത്തിലെ ഒരു ശ്ലോകം ശിഷ്യന്മാരെക്കൊണ്ടു ഉറക്കെച്ചൊല്ലിച്ചു. സാധാരണഗതിയില്‍ ഒന്നിലേയ്ക്കും ശ്രദ്ധ തിരിയാത്ത ബ്രഹ്മചാരിയുടെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞെന്നു തോന്നി. ശുകന്‍ തിരിച്ചു ആ വഴി പോയപ്പോള്‍ മറ്റൊരു ശ്ലോകം ഉറക്കെച്ചൊല്ലി. അതു കേട്ടുനിന്നു ബ്രഹ്മചാരി. പിന്നീടു പിതാവിന്റെ അടുത്തെത്തി പറഞ്ഞു, "എനിക്കതു മുഴുവന്‍ കേള്‍ക്കണം.""അതിനെന്താ? പറഞ്ഞുതരാം. പക്ഷേ നീയതു ആര്‍ക്കെങ്കിലും പറഞ്ഞുകൊടുക്കുമെന്നു വാക്കു തരണം."ശുകന്‍ സമ്മതിച്ചു. അങ്ങിനെ ശുകബ്രഹ്മര്‍ഷി ഭാഗവതം മുഴുവന്‍ ഗ്രഹിച്ചു. പിന്നീടു്‌ തന്റെ മരണസമയവും പ്രതീക്ഷിച്ചു വ്രതമനുഷ്ടിച്ചിരുന്ന പരീക്ഷിത്തുമഹാരാജാവിനെ അദ്ദേഹം ആ ഭാഗവതം മുഴുവന്‍ പറഞ്ഞുകേള്‍പ്പിച്ചു. അവിടെക്കൂടിയിരുന്ന സൂതന്‍ തുടങ്ങിയവര്‍ അതു പഠിച്ചെടുത്തു. സൂതനും മറ്റും കഥകള്‍ പറയാന്‍ ബഹുകേമന്മാരായിരുന്നു.അവര്‍ സത്സംഗങ്ങളിലൂടെ ഭാഗവതം പ്രചരിപ്പിച്ചു.ഇന്നും ഭഗവദ്ഭക്തിയുടെ പ്രചാരത്തിനുള്ള ഏറ്റവും ഉത്തമമാര്‍ഗ്ഗമായി കണക്കാക്കുന്നതു ഭാഗവതത്തെത്തന്നെയാണു.

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home